തീവ്രവാദിയെന്ന് തമാശയായി പറഞ്ഞതിന് ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരനെ പൊലീസ് കൈയ്യോടെ പിടികൂടി

കൊല്‍ക്കത്ത: സ്വയം തീവ്രവാദിയെന്ന് തമാശയായി പറഞ്ഞതിന് ജെറ്റ് എയര്‍വേയ്‌സ് യാത്രക്കാരനെ പൊലീസ് കൈയ്യോടെ പിടികൂടി. കൊല്‍ക്കത്തയില്‍ നിന്നും മുബൈയിലേക്കു പോകുകയായിരുന്ന ജെറ്റ് എയര്‍വേയ്‌സ് 9 W472 വിമാനത്തിലാണ് സംഭവം നടക്കുന്നത്.
മുഖത്ത് തൂവാല കെട്ടിയ ശേഷം വിമാനത്തില്‍ തീവ്രവാദി എന്ന ക്യാപ്ഷനോടെ ചിത്രം സുഹൃത്തുകള്‍ക്ക് അയക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട സഹയാത്രികനാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. തമാശക്കുവേണ്ടയാണ് ചിത്രമെടുത്തതെന്നും സുഹൃത്തുകള്‍ക്കാണ് ചിത്രമയച്ചതെന്നും പൊലീസ് ചോദ്യം ചെയ്യലിനിടെ 21 കാരനായ യുവാവ് സമ്മതിച്ചു.

