KOYILANDY DIARY.COM

The Perfect News Portal

ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍ രംഗത്ത്

കൊച്ചി : ഭര്‍ത്തു വീട്ടില്‍ വെച്ചുണ്ടായ മകളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍ രംഗത്ത്. മൂലംകുഴി പാറയ്ക്കല്‍ വീട്ടില്‍ അപര്‍ണ എന്ന ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്.

ഓഗസ്റ്റ് 28നു രാത്രിയാണ് ആന്‍ലിയയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ പെരിയാറില്‍ നിന്നു കണ്ടെടുത്തത്. ഭര്‍ത്തു വീട്ടില്‍ താമസിക്കുകയായിരുന്ന ആലിയയുടെ മരണത്തില്‍ ഭര്‍ത്തുവീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ആന്‍ലിയ ഭര്‍ത്തു വീട്ടില്‍ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്നും ഇക്കാര്യം വ്യക്തമാക്കി കടവന്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. അവര്‍ക്ക് മര്‍ദനമേറ്റതിനു സാക്ഷിമൊഴികളുമുണ്ട്.
ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍, വരച്ച ചിത്രം, കാണാതായ ഓഗസ്റ്റ് 25ന് സഹോദരന് അയച്ച വാട്സാപ് സന്ദേശം എന്നിവ യിലും ഇക്കാര്യം വ്യക്തമാണ്.

Advertisements

ആന്‍ലിയ 25ന് ട്രെയിനില്‍ ബെംഗളൂരുവിലേക്കു പോയെന്നാണ് ഭര്‍ത്താവു പരയുന്നത് എന്നാല്‍ അതേ ദിവസം തന്നെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ട്. ആന്‍ലിയയുടെ മരണാനന്തര ചടങ്ങുകള്‍ക്കൊന്നും ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ പങ്കെടുത്തിട്ടില്ല.

മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതു വരെ നിയമപരമാ പോരാട്ടം നടത്തുമെന്നും ഇതിനായി വിദേശ ജോലി രാജിവെച്ചെന്നും അവര്‍ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *