ദേശീയപാത ഉപരോധിച്ച 150 ഓളം ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച ദേശീയപാത ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരുടെ പേരിൽ കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. കണ്ടാലറിയുന്ന 150 ഓളം പേരുടെ പേരിലാണ് ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ്സെടുത്തത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ച് ഉടൻ തന്നെ അറസ്റ്റിന് തയ്യാറെടുക്കുകയാണ് പോലീസ്.
