വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ, താലൂക്ക്, സാന്ത്വനം പാലിയേറ്റീവ്, എന്നിവയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ജി.വി.എച്.എസ്.സ്കൂളിൽ വെച്ച് നടന്ന വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ പദ്ധതി “കൂട്ടിനായ്” നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പ്രശാന്ത് അദ്ധ്യക്ഷനായി.
ഡോ : സന്ധ്യ കുറുപ്പ് പദ്ധതി വിശദീകരണം നടത്തി.പി.എ.പ്രേമചന്ദ്രൻ, കെ.ഷിജു, ഡോ: സച്ചിൻ ബാബു, ഡോ: അബ്ദുൾ അസീസ്, സുഭാഷ്, എൻ.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

