വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിന് രണ്ട് ജില്ലാതല പുരസ്കാരങ്ങൾ

കൊയിലാണ്ടി. ചിങ്ങപുരം വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിന് രണ്ട് ജില്ലാതല പുരസ്കാരങ്ങൾ. വേറിട്ട നന്മ പ്രവർത്തനങ്ങൾക്കുള്ള നന്മ അവാർഡും, മികച്ച ലൈബ്രറിക്കുള്ള പുരസ്കാരവും കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ വി.കെ.സി.മമ്മദ്കോയ MLA യിൽ നിന്ന് നന്മ ലീഡർ മെഹൻജബിൻ, സ്കൂൾ ലീഡർ ഹൈഫഖദീജ എന്നിവരുടെ നേതൃത്വത്തിലുള്ള നന്മ ക്ലബ്ബ് അംഗങ്ങൾ ഏറ്റുവാങ്ങി. ജില്ലാ തല പുരസ്കാരദാന ചടങ്ങിൽ LP വിഭാഗത്തിൽ നിന്ന് ജില്ലാതല അവാർഡ് ഏറ്റുവാങ്ങിയതും, രണ്ട് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ വിദ്യാലയവും വന്മുകo -എളമ്പിലാട് എം.എൽ.പി.സ്കൂൾ മാത്രമായിരുന്നു.
ഇത് രണ്ടാം തവണയാണ് മാതൃഭൂമി നന്മ ജില്ലാതല അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കുന്നത്. ഇവരുടെ ലൈബ്രറി പദ്ധതിക്ക് കിട്ടുന്ന രണ്ടാമത്തെ പുരസ്കാരം കൂടിയാണ് ലഭിച്ചത്. അധ്യാപകനായ പി.കെ അബ്ദുറഹ്മാൻ, നന്മ ക്ലബ്ബ് അംഗങ്ങളായ ധനഞ്ജയ് എസ് വാസ്, ജനിശങ്കർ, ദേവനന്ദ, അയാസ് മുഹമ്മദ്, ആയിശഅംന എന്നിവർ പങ്കെടുത്തു.
