കെ.എം. ഷാജി എം.എൽ.എ.യുടെ PA അറഫാത്തും കൂട്ടാളികളും വർഗ്ഗീയ വിഷം ചീറ്റുന്ന ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ നാട്ടുകാർ പിടിച്ച് പോലീസിലേൽപ്പിക്കുന്ന വീഡിയോ വൈറലാകുന്നു
അഴീക്കോട്. കെ.എം. ഷാജിയെ അയോഗ്യനാക്കിയ കോടതി വിധി വന്ന പാശ്ചാത്തലത്തിൽ അതിനെ പ്രതിരോധിക്കാൻ കെ.എം. ഷാജിയും യു.ഡി.എഫ്. നേതൃത്വവും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ തിരിച്ചടിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ കെ.എം. ഷാജി എം.എൽ.എ.യുടെ PA അറഫാത്തും കൂട്ടാളികളും വർഗ്ഗീയ വിഷം ചീറ്റുന്ന ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ നാട്ടുകാർ പിടിച്ച് പോലീസിലേൽപ്പിക്കുന്ന വീഡിയോ വൈറലാകുന്നു.
വർഗ്ഗീയത പരത്തുന്ന ഒരു തരത്തിലുള്ള പ്രവർത്തനവും ഞാൻ നടത്തിയിട്ടില്ലെന്ന് എം.എൽ.എ.യും യു.ഡി.എഫ്ഉം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകിലായാണ് തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയ ലഘുലേഖ വിതരണം ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പതിനായിരക്കണക്കിന് ലഘുലേഖ വിതരണം ചെയ്തതായാണ് നാട്ടുകാർ പറയുന്നത്.

