KOYILANDY DIARY.COM

The Perfect News Portal

സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി പിണറായി എത്തി

കൊയിലാണ്ടി: ജമ്മുകാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച  ധീരജവാന്‍ സുബിനേഷിന്റെ വീട്ടില്‍ സാന്ത്വനവുമായി   സി. പി. ഐ. എം. പോളിറ്റ്ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.30ന് ചേലിയ മുത്തുബസാറിലുള്ള അടിയന്നൂര്‍ വീട്ടില്‍ എത്തിയ പിണറായി സുബിനേഷിന്റെ അച്ഛന്‍ കുഞ്ഞിരാമന്‍, അമ്മ, സഹോദരി എന്നിവരുമായി 10 മിനിട്ടോളം ചിലവഴിച്ചതിന്‌ശേഷം ബാലുശ്ശേരിയില്‍ ആത്മഹത്യ ചെയ്ത നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. പി. ഷാജിയുടെ വീട്ടിലേക്ക് മടങ്ങി. സി. പി. ഐ. എം. നേതാക്കളായ എം. മെഹബൂബ്, ടി. പി. ദാസന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, പി. വേണുമാസ്റ്റര്‍, കെ. ഷിജുമാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി അനില്‍ പറമ്പത്ത് , എം.നിഷിത്ത്കുമാര്‍ എന്നിവരും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share news