ശുചിത്വ ഭവന പ്രഖ്യാപനം നടത്തി

കൊയിലാണ്ടി : നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി ” ശുചിത്വ ഭവനം 2018″ ന്റെ പ്രഖ്യാപനം നടത്തി. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
ശുചിത്വ ഭവനത്തിനുള്ള പ്രഖ്യാപനം നടത്തി പുരസ്‌കാരങ്ങള്‍ സമര്‍പ്പണം ചെയ്തു. മികച്ച ഭവനമായി തെരഞ്ഞെടുക്കപ്പെട്ട 29ാം ഡിവിഷനായ കുറുവാങ്ങാടിലെ തഖ് വയില്‍(കുനിയില്‍) സാറാ അബ്ദുള്‍ലത്തീഫിന്റെ ഭവനത്തിന് സ്വര്‍ണ്ണ സമ്മാനവും, പുരസ്‌കാരവും, മികച്ച 10 ഭവനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
കുടുംബശ്രീ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിത, ശുചിത്വമിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കബനി, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, നഗരസഭ സ്റ്റാൻറിംങ് കമ്മറ്റി അംഗങ്ങളായ എന്‍.കെ.ഭാസ്‌കരന്‍, വി.കെ.അജിത, വി.സുന്ദരന്‍, ദിവ്യ സെല്‍വരാജ്, കെ.ഷിജു, കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, എം.സുരേന്ദ്രന്‍, ഇഷാന ഗോള്‍ഡ് ഏന്റ് ഡയമണ്ട് എം.ഡി. പി.ടി.മൊയ്തീന്‍ ഹാജി, എസ്.സുനില്‍മോഹന്‍, ടി.വി.ദാമോദരന്‍, എം.ചന്ദ്രന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ.മാരായ എം.കെ.സുബൈര്‍, കെ.എം.പ്രസാദ്, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.
