ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തിരുവല്ല: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം സെക്രട്ടറി മഞ്ഞാടി ആമല്ലൂര്‍ പുതുപ്പറന്പില്‍ നന്ദലാല്‍(നന്ദന് മഞ്ഞാടി-33) ചങ്ങനാശേരി ശാന്തിപുരം കൊച്ചുകാലായില്‍ വൈശാഖ്(24) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ മല്ലപ്പള്ളി എഴുമറ്റൂര്‍ മഠത്തികാവുങ്കില് രതീഷിനെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 11.30ന് ടികെ റോഡില്‍ മഞ്ഞാടി ജംഗ്ഷന് സമീപമായിരുന്നു അപകടം.

നന്ദന് സ്കൂട്ടറില്‍ തിരുവല്ലയില്‍ നിന്ന് വീട്ടിലേക്ക് പോകവേ വൈശാഖും രതീഷും സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇരുവരും മരിച്ചത്.

മൃതദേഹങ്ങള്‍ ഇന്ന് രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് മേല്‍നടപടി സ്വീകരിച്ചു.

