KOYILANDY DIARY.COM

The Perfect News Portal

ചേമൻഞ്ചേരി ബോട്ടപകടത്തിൽപ്പെട്ട രണ്ട് പേരിൽ ഒരാൾ മരിച്ചു: മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടി ഇന്നലെ രാ(തി മുതൽ തുടങ്ങിയ തിരച്ചിനിടയിൽ കാപ്പാട് കണ്ണംപീടിക രാജീവന്റെ മൃതദേഹം കണ്ടെത്തി.കൂടെ ഉണ്ടായി രുന്ന സഹദേവനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.ഇന്ന് രാവിലെ രാജീവിന്റെ ജഡം പുതിയാപ്പയിൽ മീൻ പിടിത്തക്കാരുടെ വലയിൽ കുടുങ്ങുകയായിരുന്നു.കാപ്പാട് നിന്ന് ഏഴു പേരുമായി പോയ ബോട്ട് ശനിയാഴ്ച വൈകിട്ട് ആറരയ്ക്കാണ് കാപ്പാടിന് തെക്ക് കണ്ണന്‍കടവില്‍ വച്ച് മണല്‍തിട്ടയില്‍ ഇടിച്ചു മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ മറ്റ് മീന്‍പിടിത്തക്കാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.

 

Share news