KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രി ഉദ്ഘാടനം സംഘാടകസമിതിയായി

കൊയിലാണ്ടി:  നവംബർ ആറിന് ഉദ്ഘാടനം ചെയ്യുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന സംഘാടകസമിതി രൂപീകരിച്ചു. നവംബർ ആറിന് രാവിലെ 11 മണിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി നാടിന് സമർപ്പിക്കുന്നത്. ചടങ്ങിൽ കെ ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ MP, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവര് ങ്ങിൽ പങ്കെടുക്കും.

കൊയിലാണ്ടി കാരുടെ ചിരകാല സ്വപ്നമായ കൊയിലാണ്ടി താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ എൽ.ഡി.എഫ്‌ന്റെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമാണ് പാലിക്കപ്പെടുന്നത്. ഓരോദിവസവും മൂവായിരത്തോളം പേർ ചികിത്സതേടിയെത്തുന്ന മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളിൽ ഒന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി. കഴിഞ്ഞ എൽഡിഎഫ് ഗവർമെണ്ട് അധികാരത്തിലിരിക്കുന്ന സമയത്താണ് ആശുപത്രിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് നൽകിയിട്ടുള്ളത്. എന്നാൽ തുടർന്നുവന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവർമെൻറ് താലൂക്ക് ആശുപത്രിയുടെ നിർമ്മാണത്തിന് യാതൊരുവിധ പ്രവർത്തനങ്ങളും നടത്താൻ തയ്യാറായില്ല.

പ്ലാനിങ് ബോർഡ് അംഗീകാരമില്ലാതെ അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു അഡ്വ. പി. ശങ്കരൻ ഒരുതരത്തിലുള്ള അനുമതിയില്ലാതെയാണ് കെട്ടിടം പൊളിച്ചു മാറ്റിയത്. ബജറ്റിൽ ഒരു നയാപൈസ പോലും വകവയ്ക്കാതെ കെട്ടിടം പൊളിച്ചു മാറ്റിയത് കൊയിലാണ്ടിയിലെ സാമൂഹ്യമണ്ഡലത്തിൽ ഏറെ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. തുടർന്ന് കെ ദാസൻ എംഎൽഎയുടെ യും കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ്റെയും,  ഭരണസമിതിയുടെയും നിരന്തര പരിശ്രമത്തിനൊടുവിലാണ് ആറുനില കെട്ടിടം പണിയുന്നതിനും പ്രവർത്തി പൂർത്തീകരിക്കുന്നതിനും സാധിച്ചിട്ടുള്ളത്.

Advertisements

കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണം യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷതവഹിച്ചു. കെ ദാസൻ എം എൽ എ, യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ ഷിജു മാസ്റ്റർ, ദിവ്യ സെൽവരാജ്,   ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുന്ദരൻ മാസ്റ്റർ, വി.കെ. അജിത, ജില്ലാപഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷീജ പട്ടേരി, കൂമുള്ളി കരുണാകരൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധിപേർ സംഘാടക സമിതിയിൽ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *