സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തില്‍ ശ്രീധരന്‍ പിള്ള മറുപടി പറയണം എന്ന് കടകംപള്ളി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മറുപടി പറയണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്ദീപാന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആര്‍എസ്‌എസിനും ബിജെപിക്കും പ്രകോപനം ഉണ്ടാക്കുന്ന എന്ത് പെരുമാറ്റമാണ് സന്ദീപാനന്ദഗിരിയില്‍ നിന്നും ഉണ്ടായത് എന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കണം. അദ്ദേഹത്തിന്റെ അനുചരന്മാരാണ് ഇന്നലെ അര്‍ദ്ധരാത്രി ഈ ക്രൂരകൃത്യം നടത്തിയത് എന്നും കടകംപള്ളി പറഞ്ഞു.

കേരളത്തിന് ഒട്ടും പരിചിതമല്ലാത്ത ഫാസിസ്റ്റ് തേര്‍വാഴ്ച്ചയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണ് ശബരിമല പ്രശ്‌നം ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് വര്‍ഗീയവാദികളും മതഭ്രാന്തന്മാരും അഴിച്ചുവിടുന്നത്. സന്ദീപാനന്ദഗിരിയെ ഇല്ലാതാക്കുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം എന്നും കടകംപള്ളി ആരോപിച്ചു.

