ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. പട്ടം താണുപിള്ള സ്കൂളിലെ ബസാണ് മറിഞ്ഞത്. ബസ് കനാലിലേക്ക് തലക്കീഴായി മറിയുകയായിരുന്നു.
ഡ്രൈവര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മഴ കാരണം ബസ് റോഡില്‍നിന്ന് തെന്നിമാറുകയായിരുന്നു. കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

