കായംകുളം നഗരസഭാ കൗണ്‍സിലര്‍ വി എസ് അജയന്‍ നിര്യാതനായി

കായംകുളം: സി പി ഐ എം നേതാവും, കായംകുളം നഗരസഭാ കൗണ്‍സിലറുമായ എരുവ കിഴക്ക് വല്ലാറ്റൂര്‍ വീട്ടില്‍ വി എസ് അജയന്‍ (52) നിര്യാതനായി. നഗരസഭ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ അക്രമം നടത്തിയിരുന്നു.
തുടര്‍ന്ന് അജയന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ സുഷമ മക്കള്‍ അഞ്ജലി, അഭിജിത്ത്

