സിബിഐയിലെ നീക്കങ്ങള്‍ അപലപനീയമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ദില്ലി: സിബിഐയിലെ നീക്കങ്ങള്‍ അപലപനീയമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സിബിഐ തലപ്പത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയുണ്ടായിരുന്നു.

അതേസമയം, സിബിഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചു. അലോക് വര്‍മയുടെ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകന് സുപ്രീം കോടതിയില്‍ ആരോപിച്ചു.

