അഭയം സ്പെഷല്സ്കൂളിന് സഹായവുമായി എന്‍.എസ്.എസ്. വളണ്ടിയേഴ്സ്

കൊയിലാണ്ടി : ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ്. വളണ്ടിയേഴ്സ് പൂക്കാട് അഭയം സ്പെഷല്സ്കൂളിന് സഹായവുമായി ‘നമുക്കൊപ്പം’ പദ്ധതിയുമായി രംഗത്ത്. എല്ലാ മാസവും തങ്ങള്‍ സമാഹരിക്കുന്ന തുക അഭയത്തിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് കൈമാറുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്. പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ ‘നമുക്കൊപ്പം’ പദ്ധതി കൊയിലാണ്ടി പൊലീസ് എസ്.ഐ. സജു എബ്രഹാം ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ സമാഹരിച്ച തുകയുടെ ചെക്ക് അഭയം സ്പെഷല്‍സ്കൂള്‍ പ്രൊജക്ട് സെക്രട്ടറി ദാവൂദ് ലത്തീഫ് മന്‍സില്‍ ഏറ്റുവാങ്ങി. എന്‍.എസ്.എസ്. വളണ്ടിയേഴ്സായ ഭഗീരഥ് സ്വരാജ്, ജെ.എസ്. അനന്യ, കെ. ആര്‍ദ്ര, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.എസ്. രഞ്ജില, കെ.ജെ. മനോജ് എന്നിവര്‍ സംസാരിച്ചു.
