KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ഉപരോധ സമരം

കൊയിലാണ്ടി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിക്കെതിരെ  ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റോഡ് ഉപരോധസമരത്തി ൻ്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ചു.
കൊരയങ്ങാട് തെരു ക്ഷേത്രപരിസരത്തു നിന്നും ശരണം വിളികളോടെ ആരംഭിച്ച നാമജപ ഘോഷയാത്ര ദേശീയപാതയിൽ പഴയ സ്റ്റാന്റിനു മുന്നിലാണ് ഉപരോധസമരം നടത്തിയത്. ഹിന്ദു ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ദാമോദരൻ കുന്നത്ത് ഉപരോധസമരം ഉൽഘാടനം ചെയ്തു.
ശബരിമല അയ്യപ്പസമാജം ജില്ലാ പ്രസിഡണ്ട് പായിച്ചേരി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി, സി.പി ബിജു സംസാരിച്ചു.ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് വൈശാഖ്, എൻ.വി.ഗോപിനാഥ്, ടി.പി.സുമ, സി.എം.ശാരിക, കുന്നക്കണ്ടി കാർത്ത്യായനി, ബി.ജെ.പി. നേതാക്കളായ. കെ.പത്മനാഭൻ, അഡ്വ.വി.സത്യൻ, വായനാരി വിനോദ് വി.കെ.ജയൻ, നേതൃത്വം നൽകി
Share news

Leave a Reply

Your email address will not be published. Required fields are marked *