ബാലഭാസ്‌കറുടെ മരണത്തില്‍ അനുശോചിച്ചു

കൊയിലാണ്ടി : പ്രശസ്ത സംഗീത സംവിധായകനും വയലിന്‍ വാദകനുമായിരുന്ന ബാലഭാസ്‌കറുടെ അകാല മരണത്തില്‍ മലരി കലാമന്ദിരം, കൊയിലാണ്ടി അനുശോചനം രേഖപ്പെടുത്തി. കലാമന്ദിരത്തിന്റെ സംഗീതോത്സവ സദസ്സില്‍ 100 കണക്കിന് കലാകാരന്മാര്‍ കലാപ്രതിഭയുടെ വിയോഗത്തില്‍ ശിരസ്സ് നമിച്ച് ദുഖം രേഖപ്പെടുത്തി.
തുടര്‍ന്ന് നടന്ന സംഗീതോത്സവം കേണല്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സാബു കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് പ്രേംരാജ്, ചന്ദ്രന്‍ കാര്‍ത്തിക, എ.എം. ജയകുമാര്‍, ചെന്നൈ ശ്രീധരന്‍, അജിത് കുമാര്‍, അതുല്യ ജയകുമാര്‍, രാമകൃഷ്ണന്‍ പന്തലായനി, പുഷ്പ പ്രേംരാജ്, ശിവന്‍ സാവേരി, ശ്രീധരന്‍ കുറുവങ്ങാട് എന്നിവര്‍ സംസാരിച്ചു.
