വയോജന ദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല വയോജന ദിനാഘോഷം സംഘടിപ്പിച്ചു .സൗത്ത് എൽ.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ . ഒ. കെ കുമാരൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ നടുവത്തൂർ, ഇ. ഉമ്മർ മാസ്റ്റർ, ടി.കെ.ഗോപാലൻ, കെ.കെ.കൃഷ്ണൻ മാസ്റ്റർ, വി.വി.ജമാൽ ,ശ്രൂതി പ്രഭാകരൻ, കെ. സുധീർ എന്നിവർസംസാരിച്ചു.
മുതിർന്ന പൗരൻമാരായ എ.വി.രാരപ്പൻ, എ.എം കുഞ്ഞികൃഷ്ണൻ നായർ, അച്ചം വീട്ടിൽ നാണിയമ്മ എന്നിവരെ ആദരിച്ചു, സി.എം വിനോദ് ആതിര ആരോഗ്യ പഠന ക്ലാസെടുത്തു. ചടങ്ങിൽപങ്കെടുത്ത മുഴുവൻ മുതിർന്ന പൗരൻമാർക്കും ഉപഹാരം നൽകി. കളിക്കൂട്ടം വയോജനവേദി രൂപീകരിച്ചു .ഒ കെ.കുമാർ ചെയർമാൻ, ശ്രൂതി പ്രഭാകരൻ കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു.
