കേന്ദ്ര നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രക്ഷോഭം

ഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുള്ള ഭാരതീയ കിസാന്‍ യൂണിയന്റെ ക്രാന്തി യാത്രയില്‍ വന്‍സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിയാബാദിലാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പൊലീസ് വളഞ്ഞിട്ട് തല്ലി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലും പരിസരങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം.ഭാരതീയ കിസാന്‍ യൂണിയന്റെ പ്രസിഡന്റ് രാകേഷ് ടികായത്താണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. .

പദയാത്രയ്ക്ക് അനുമതി തേടിയില്ല എന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. 70000ല്‍ കൂടുതല്‍ കര്‍ഷകരാണ് പദയാത്രയില്‍ അണിനിരന്നിട്ടുള്ളത്. നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. കര്‍ഷകര്‍ പിന്തിരിയാന്‍ കൂട്ടാക്കാതെ സമരം തുടരുകയാണ്.

