കൊളക്കാട് എല്‍.പി. സ്‌കൂളിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു

കൊയിലാണ്ടി: നഗരസഭയിലെ കൊളക്കാട് മിക്‌സഡ് എല്‍.പി. സ്‌കൂളിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്മാരായ എന്‍.കെ. ഭാസ്‌കരന്‍, കെ. ഷിജു, പ്രധാനാധ്യാപിക വി. ഷീല, കെ.കെ. ഭാസ്‌കരന്‍, സി. പ്രജില, അണിയോത്ത് മാധവന്‍ നായര്‍,മുള്ളമ്പത്ത് രാഘവന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാനേജര്‍ എസ്.ഡി. പ്രമോദ് സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് പി. സിജേഷ് നന്ദിയും പറഞ്ഞു.
