കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലംമാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്കാരുടെ വീടിന് അടുത്തേക്കാണ് സ്ഥലംമാറ്റമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് വിശദീകരിച്ചു. അതേമസമയം സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയായാണ് സ്ഥലംമാറ്റമെന്നാണ് തൊഴിലാളികള്‍ ആരോപിച്ചു.
