പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ ആഘോഷിക്കും. 17-ന് പൂജവെപ്പ്, 18-ന് മഹാനവമി പൂജ, 19-ന് വിജയദശമി നാളിൽ സരസ്വതി പൂജ, വിദ്യാരംഭം, വാഹനപൂജ, ആയുധ പൂജ എന്നിവ ഉണ്ടാകും. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മഹാസരസ്വതിപൂജ, സാരസ്വത പുഷ്പാഞ്ജലി, വിദ്യാമന്ത്ര പുഷ്പഞ്ജലി എന്നിവ ഉണ്ടാകും.
