സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും

ദില്ലി: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടേണ്ട സഖ്യത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവരുമായി സഹകരിക്കാന്‍ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ മുന്നണിയുടെ ഭാഗമാകേണ്ടതില്ല എന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. ബഹുജന മുന്നണി ഉണ്ടാക്കി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനുള്ള സിപിഐഎം തെലങ്കാന ഘടകത്തിന്റെ തീരുമാനവും പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചെയ്യും.

ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അച്ചടക്ക നടപടി സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കില്ലെന്നും പിബി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ശശിക്കെതിരായ പരാതി പരസ്യമായി സ്ഥിരീകരിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നടപടിയിലുള്ള അതൃപ്തി സംസ്ഥാന ഘടകം പിബിയില്‍ അറിയിച്ചേക്കും.

