KOYILANDY DIARY.COM

The Perfect News Portal

1500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി: കാറിൽ നിന്നും 1500 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. 3 പേർ പിടിയിൽ. കൊയിലാണ്ടി ചീനം പ്പള്ളി പറമ്പിൽ മുഹമ്മദ് റഫി (27), അത്താസ് വളപ്പിൽ മുഹമ്മദ് ഷുഹൈബ് (27) പൂവം ചാലിൽ ഷറഫുദ്ധീൻ തുടങ്ങിയവരെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്‌. മാപ്പി ള ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർത്തിയിട്ട KL 57. M3715 നമ്പർ കാറിൽ നിന്നാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌.

കൊയിലാണ്ടി അഡീഷണൽ എസ്.ഐ.ഫസലുൽ ആബിദ്, എ.എസ്.ഐ.രാധാകൃഷ്ണൻ ,സി.പി.ഒ.സുനിൽ, കെ.എം.സുരേഷ്, ഷീബ തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. വിദ്യാർത്ഥികൾക്ക് നൽകാനാണ് ഇവ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *