മോഹന്‍ലാലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുമായി മോഹന്‍ലാല്‍ സംസാരിച്ചിട്ടില്ലെന്നും ഇതുവരെയും ഔദ്യോഗികമായി വിവരങ്ങളൊന്നുമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. മോഹന്‍ലാലിനേപ്പോലൊരാള്‍ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ ഉറപ്പായും സ്വാഗതം ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

