പ്രളയം തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലാന്റ്

ദില്ലി: പ്രളയം തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലാന്റ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാമെന്ന് നെതര്‍ലാന്റ്സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്തു നല്കി. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതര്‍ലാന്റ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.
പ്രളയം ബാധിച്ചിടങ്ങളിലെ നിലവിലെഅവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തിലെ നിര്‍ദ്ദേശം. നെതര്‍ലാന്റ്സില്‍ വിജയിച്ച പദ്ധതികള്‍ കേരളത്തില്‍ മാതൃകയാക്കാമെന്നും കത്തില്‍ പറയുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ മികവ് കാട്ടിയ രാജ്യമാണ് നെതര്‍ലാന്റ്.

