അമ്മ അറിയാൻ ഇന്ന് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: പ്രസിദ്ധ മൃദംഗം, തബല, കലാകാരൻ ഹരി നാരായണനും, ഗസൽ തമ്പുരാൻ ഉംമ്പായിയെയും അനുസ്മരിച്ച് ജോൺ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ എന്ന സിനിമ കൊയിലാണ്ടിയിൽ ഇന്നു വൈകീട്ട് പ്രദർശിപ്പിക്കുന്നു. ഇൻസൈറ്റ് ഫിലിം സൊസൈറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വൈകീട്ട് 6ന് എൻ. ഇ. ബാലറാം മന്ദിരത്തിലാണ് പ്രദർശനം. ഗസൽ ഗായകൻ ഉംബായി ആദ്യമായി ഈ ചിത്രത്തിലാണ് ഉംമ്പായി എന്ന ടൈറ്റിൽ പേരിൽ പാടിയത്.
