KOYILANDY DIARY.COM

The Perfect News Portal

ബേക്കറി ഉദ്ഘാടനത്തിനിടെ ഗ്ലാസ്സ് പൊട്ടിവീണ്‌ കെ. ദാസൻ എം.എൽ.എ.ക്ക് പരിക്ക്

കൊയിലാണ്ടി: പട്ടണത്തിലെ പുതിയ ബസ്സ് സ്റ്റാന്റിന് സമീപം ഇന്ന് കാലത്ത് പുതുതായി ആരംഭിക്കുന്ന കഫേ കേക്ക് എന്ന ബേക്കറിയുടെ ഉദ്ഘാടനം നടക്കവെ തിരക്കിൽ ഗ്ലാസ്സ് പൊട്ടി വീണ് കെ. ദാസൻ എം.എൽ.എ.ക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടർമാർ. കാലിന്റെ വിരലുകൾക്ക് മുകൾഭാഗത്തായാണ് ഗ്ലാസ്സ് പൊട്ടി വീണത്. ഉടൻതന്നെ അദ്ധേഹത്തെ വാഹനത്തിൽ കയറ്റി താലൂക്കാശുപത്രിയിലേക്ക് കൊണ്ട്‌പോയി. കാലിന് 2 തുന്നിട്ടിട്ടുണ്ട്.

വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ധേശിച്ചെങ്കിലും കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ദിരിതമനുഭവിക്കുന്നവരുടെ പുനരധിവസിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനും അദ്ദേഹം മണ്ഡലത്തതിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്.

കാലിന് പരിക്കേറ്റ സ്ഥലങ്ങളിൽ നനയാൻ സാധ്യതയുള്ളതിനാൽ അദ്ധേഹം വാഹത്തിൽ എത്തി എല്ലാ കേന്ദ്രങ്ങളിലും ആവശ്യമായ ഇടപെടലുകൾക്ക് ശ്രദ്ധേ കേന്ദ്രീകരിക്കുകയാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *