ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മൂന്നു മക്കളെയും പുഴയിലേക്കെറിഞ്ഞുകൊന്നു
ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ വഴിമധ്യേ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മൂന്നു മക്കളെയും പുഴയിലേക്കെറിഞ്ഞുകൊന്നു. പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ വെങ്കടേഷ് – അമരാവതി ദമ്ബതികളുടെ മക്കളായ പുനീത് (6), സഞ്ചയ് (3), രാഹുല്‍ (മൂന്ന് മാസം) എന്നിവരാണ് മാതാപിതാക്കളുടെ തര്‍ക്കത്തിന് ബലിയാടുകളായത്. കഴിഞ്ഞയാഴ്ച വഴക്കുണ്ടായതിനേത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കുട്ടികളുമായി പോയ അമരാവതിയെ കഴിഞ്ഞ ദിവസം വെങ്കടേഷ് തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

വഴിമധ്യേ ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും വെങ്കടേഷ് ദേഷ്യത്തില്‍ മക്കളെ പുഴയിലേക്കെറിയുകയുമായി രുന്നു. വെങ്കടേഷ് അമിത മദ്യപാനിയാണെന്നും സംഭവത്തിനു ശേഷം ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ആദ്യ ഭാര്യയില്‍ മക്കളില്ലാത്ത വെങ്കടേഷിന്റെ രണ്ടാം ഭാര്യയാണ് അമരാവതിയെന്ന് പോലീസ് പറഞ്ഞു.




