കര്‍ഷക സംഘം ജില്ലാ ജാഥയ്ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി : അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് 9ന് കോഴിക്കോട് ആദായ നികുതി ഓഫീസിന് മുന്നില്‍ നടക്കുന്ന കര്‍ഷകരോഷ കൂട്ടായ്മയുടെ പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന കര്‍ഷക സംഘം ജില്ലാ
ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. കൂത്താളിയില്‍ നിന്നും ആരംഭിച്ച ജാഥ പേരാമ്പ്ര, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, പയ്യോളി അങ്ങാടി, തിക്കോടി, മൂടാടി, മന്ദമംഗലം, കീഴരിയൂര്‍ എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അരിക്കുളത്ത് സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ എം. മെഹബൂബ്, ഡെ. ലീഡര്‍ പി. ബാലന്‍ അടിയോടി, പൈലറ്റ് ഇ.എസ്. ജെയിംസ്, കെ. ഷിജു, ടി.വി. ഗിരിജ, പി. ബാലഗോപാലന്‍,കെ. രവീന്ദ്രന്‍, സുജാത മനക്കല്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് കായണ്ണ, കൂരാച്ചുണ്ട്, പനങ്ങാട്, കൂട്ടാലിട, നടുവണ്ണൂര്‍, ബാലുശ്ശേരി, ഉള്ള്യേരി, അത്തോളി, കാട്ടിലെപീടിക എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ ഇന്ന് ചെങ്ങോട്ട്കാവില്‍ സമാപിക്കും.

