ജോലി വാഗ്ദാനം നല്‍കി 25 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ തട്ടിപ്പ് കോഴിക്കോട് നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശി സബിന്‍ രാജ്‌നെ (30) കൊയിലാണ്ടി പോലീസ് പിടിക്കൂടി. ജോലി വാഗ്ദാനം നല്‍കി 25 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് നടത്തിയത്. 2016 ജുണ്‍ മാസത്തില്‍ പത്രത്തില്‍ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപന ജനമൈത്രി റൂറല്‍ ഡിജിറ്റല്‍ ഇന്‍ഫ്ര സ്ട്രച്ചര്‍ ലിമിറ്റഡ് കമ്പനിയുടെ പേരില്‍ കൊയിലാണ്ടി ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തി പാസയ ആളുകള്‍ക്ക് ഗവ.ഓഫ് ഇന്ത്യയുടെ സീല്‍ വെച്ച അപ്പോയ്‌മെന്റ് ഓഡര്‍ അയച്ച് മൂന്ന് മാസത്തെ ട്രെയിനിങ്ങ് നടത്തി അതിനുശേഷം അഞ്ച് ലക്ഷംരൂപ ഡിപ്പോസെറ്റ് ചെയ്യാന്‍ ആവിശ്യപ്പെടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തിരിച്ച് നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
2017 ഏപ്രിലോടെ കൊയിലാണ്ടി ദ്വാരക തിയേറ്ററിനു അടുത്തുള്ള അഷ്‌ക ബില്‍ഡിങ്ങി നിന്നും സ്ഥാപനം അടച്ചുപൂട്ടുകയും പ്രവര്‍ത്തനം എറാണകുളത്തെക്കും മാറ്റുകയുംചെയ്തു, ജോലിനല്‍കാമെന്ന വാഗ്ദാനത്തില്‍ പണം നല്‍കിയവര്‍ നിരവധി തവണ സ്ഥാപനവുംമായി ബന്ധപ്പെടാന്‍ ശ്രമിച്ചങ്കെിലും സാധിക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതി ഏറാണകുളത്തുനിന്ന് മുങ്ങി ഒളിവിൽ പോകുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
വിവിധ സ്ഥലങ്ങളില്‍ സമാനരീതിയില്‍ ബാലുശ്ശേരിയിലും ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു. കൊയിലാണ്ടി. സി..ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രിൻസിപ്പൽ എസ്.ഐ. സജു എബ്രഹാം, അനില്‍കുമാര്‍, ഷൈബു, മു നീര് എന്നിവരുടെ സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
റിമാന്റുചെയ്ത സബിൻ രാാജിനെ പോലീസ് തെളിവെെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. എറണാകുളത്തും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
റിമാന്റുചെയ്ത സബിൻ രാാജിനെ പോലീസ് തെളിവെെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. എറണാകുളത്തും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Attachments area
