സ്‌കൂള്‍ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറിയില്‍ സ്‌കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാരംഗം, പരിസ്ഥിതി, ഫിലിം, ഐ.ടി; ഗാന്ധിദര്‍ശന്‍ തുടങ്ങി 20 വിവിധ ക്ലബ്ബുകള്‍ക്കാണ് തുടക്കം കുറിച്ചത്. പ്രശസ്ത കഥാകൃത്ത് വി.ആര്‍. സുധീഷ് ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെ ഭീമ ബാലസാഹിത്യ അവാര്‍ഡ് ജേതാവ് കൂടിയായ വി.ആര്‍. സുധീഷിനെയും, അജയ് ഗോപാലിനെയും സ്‌കൂളിന് വേണ്ടി പ്രിന്‍സിപ്പല്‍ എ.പി. പ്രബീതും പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്തും പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലബ്ബ് കോഡിനേറ്റര്‍ മോഹനന്‍ നടുവത്തൂര്‍ സ്വാഗതവും രാഗേഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മധുസൂദനന്‍ ഭരതാഞ്ജലിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
