KOYILANDY DIARY.COM

The Perfect News Portal

അ​ര​ക്കോ​ടി​യി​ലേ​റെ​ വി​ല​യു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങളുമായി ഒരാള്‍ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ര​ക്കോ​ടി​യി​ലേ​റെ​ വി​ല​യു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങളുമായി വി​മു​ക്ത ഭ​ട​നെ നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ആ​ലു​വ ക​റു​കു​റ്റി കാ​ള​പ​റ​ന്പി​ല്‍ വീ​ട്ടി​ല്‍ പ​ത്രോ​സി​ന്‍റെ മ​ക​ന്‍ സെ​ബി(49)​യാ​ണ് പി​ടി​യി​ലാ​യ​ത്. പുലര്‍ച്ചെ ഏഴോടെ നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ക്സൈ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് വാഹനം വെ​ട്ടി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ര​ണ്ടു കി​ലോ​യോ​ളം തൂ​ക്കംവ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​തി​യാ​യ രേ​ഖ​യോ ബി​ല്ലോ ഇ​യാ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. നി​കു​തി വെ​ട്ടി​ച്ച്‌ അ​ന​ധി​കൃ​ത​മാ​യി ത​ല​സ്ഥാ​ന​ത്തെ ജു​വ​ല​റി​ക​ളി​ലേ​യ്ക്ക് വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​ സ്വര്‍ണമാണിതെന്നാണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം ആദായനികുതി വ​കു​പ്പി​ന് കൈ​മാ​റും.

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ന​വാ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍. ര​തീ​ഷ്, എ​സ്. സ​ന​ല്‍കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി .ശ​ങ്ക​ര്‍, ആ​ര്‍.രാ​ജീ​വ്, എം. ​വി​ശാ​ഖ്, വി.​വി.വി​നോ​ദ്, എ​സ്.​എ​സ്. ബി​ജു​കു​മാ​ര്‍, എ​സ്. ബി​ജു, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വര്‍ണം പിടിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *