പെരുമ്പാവൂരില്‍ വാഹനാപകടം; അഞ്ച് മരണം
കൊച്ചി: പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ആറുപേര്‍ മരിച്ചൂ. പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശികളായ അഞ്ച്
പേരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
പുത്തന്‍പുരയ്ക്കല്‍ യേശുദാസിന്റെ മകന് ജെറിന്(22), ഏലപ്പാറ ഫെയര്‍ഫീല്‍ഡ് എസ്റ്റേറ്റില്‍ സ്റ്റീഫന്റെ മകന് ജീനീഷ് (22), മൂലയില്‍ വില്‍സന്റെ മകന് വിജയന്, സെബ്മിവാരി എസ്റ്റേറ്റില്‍ ഹരിയുടെ മകന് കിരണ്‍ (21), ചെമ്മണ്ണ് എസ്റ്റേറ്റില്‍ റോയിയുടെ മകന് ഉണ്ണി(20) എന്നിവരാണ് മരിച്ചത്.

ജെറിന്റെ സഹോദരന് ജിബിന്‍ , സുജിത്ത് എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഒമാനിലേക്ക് പോകുന്ന ജിബിനെ കൊണ്ടുവിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പുര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. വല്ലം ഭാഗത്ത്വെച്ച് ലോറിയെ മറികടന്ന് വന്ന കാര്‍ ബസിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു.




