കലിയനെ വരവേറ്റു

കൊയിലാണ്ടി: മന്ദമംഗലം തളിർ ജൈവഗ്രാമം സമിതിയുടെ ആഭിമുഖ്യത്തിൽ കലിയൻ ഉൽസവം നടത്തി. മണ്ണിന്റെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും, ജൈവ കൃഷിയുടെയും, ഗ്രാമീണ ഭക്ഷണ രീതികളുടെയും പരസ്പരാശ്രിതമേൻമയുടെ വിത്ത് സംഭരണത്തിന്റെയും സന്ദേശമായാണ് കലിയൻ നാടുചുറ്റിയത്.
പരമ്പരാഗത ആടയാഭരണങ്ങളോടെയായിരുന്നു കലിയന്റെ സഞ്ചാരം. കുട്ടികളും, കർഷകരും കലിയന് അകമ്പടി സേവിച്ചു.

