അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുക: എസ്‌എഫ്‌ഐ

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു. കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്പസ് ഫ്രണ്ടിനെ പ്രതിരോധിക്കണമെന്നും കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്ലാക്യാമ്പസുകളിലും പ്രതിഷേധദിനമാചരിക്കാനും എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ജനറല്‍ സെക്രട്ടറി വിക്രം സിംഗും ആവശ്യപ്പെട്ടു.
അഭിമന്യുവിന്റെ കൊലപാതകികളെ ഉടനെ കണ്ടെത്തണമെന്നും മതേതര ശക്‌തികള്‍ കൊലപാതകത്തെ അപലിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി ക്യാമ്പസ് അലങ്കരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന എസ്‌ഫ്‌ഐ പ്രവര്‍ത്തകരെ ഒരു പ്രകോപനവും കൂടാതെയാണ് ആക്രമിച്ചത്. ഒരുകൂട്ടം ക്യാമ്പസ് ഫ്രണ്ട് അക്രമികള്‍ ആയുധങ്ങളുമായി ക്യാമ്പസിനകത്ത് അത്രിക്രമിച്ച് കയറിയാണ് കൊലപാതകം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അര്‍ജുന്റെ നിലയും ഗുരുതരമാണ്.

വര്‍ഗീയ വിഷം ചിറ്റുന്ന ചരിത്രമാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളത്. ആര്‍എസ്‌എസും എന്‍ഡിഎഫും വര്‍ഗീയ നിലപാടിന്റെ രണ്ട് വശങ്ങളാണ്. മുമ്പും കേരളത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ക്യാമ്പസ് ഫ്രണ്ടുകാര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. കലാലയങ്ങളെ കൊലക്കളങ്ങളാക്കുന്ന ക്യാമ്ബസ് ഫ്രണ്ടിനെ ഒറ്റപ്പെടുത്തണമെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

