ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖല: ആഭ്യന്തരമന്ത്രി
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും. സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ചുംബന സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി തുടങ്ങിയവരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ചുംബന സമര നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പെണ്‍വണിഭത്തിന് പിടിയിലായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.