KOYILANDY DIARY.COM

The Perfect News Portal

15,000 അടി ഉയരത്തില്‍ നിന്നും യോഗ അഭ്യാസം നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍

ദില്ലി: 15,000 അടി ഉയരത്തില്‍ നിന്നും യോഗ അഭ്യാസം നടത്തി എയര്‍ഫോര്‍സ് ഉദ്യോഗസ്ഥര്‍. നാലാമത് അന്താരാഷ്ട്ര യോഗാ ദിനത്തിലാണ് പ്ലെയിനില്‍ നിന്നും ചാടി രണ്ട് ഉദ്യോഗസ്ഥര്‍ യോഗ അഭ്യാസം നടത്തിയത്. വിംഗ് കമാന്‍ഡേഴ്സായ കെബിഎസ് സനയാല്‍, ഗജനാഥ് യാദവ് തുടങ്ങിയവരാണ് 15,000 അടി ഉയരത്തില്‍ നിന്നും വായു നമസ്ക്കാരവും‍, വായു പദ്മാസനവും നടത്തിയത്.

വായുവില്‍ അനായാസേന യോഗ പ്രകടനം നടത്തിയ ഉദ്യോഗസ്ഥര്‍ ക്യാമറയ്ക്ക് നേരെ ചിരിക്കുകയും ചെയ്യുന്നുണ്ട്. ലേഹിലെ സിയാച്ചിന്‍ ബേസ് ക്യാമ്ബില്‍ അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച്‌ നടന്ന ആഘോഷങ്ങളില്‍ ആര്‍മി ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്നാണ് നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി നരന്ദ്ര മോദി പറഞ്ഞത്.

 

 

Share news

Leave a Reply

Your email address will not be published. Required fields are marked *