KOYILANDY DIARY.COM

The Perfect News Portal

വടകര സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ ചോര്‍ന്നൊലിക്കുന്നു.

വടകര: മഴ കനത്തതോടെ വടകര സിവില്‍ സ്റ്റേഷനിലെ ഓഫീസുകള്‍ ചോര്‍ന്നൊലിക്കുന്നു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വടകര കൃഷിഭവന്‍, വിത്ത് തേങ്ങ സംഭരണ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, കൃഷിവകുപ്പ് ടെക്നിക്കല്‍, അസിസ്റ്റ്ന്റ്‌ ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് കോണ്‍ക്രീറ്റ് ചോര്‍ന്ന് വെള്ളത്തിലായത്.

സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ ചോര്‍ച്ച തടയുന്നതിന് ഷീറ്റ് സ്ഥാപിക്കാന്‍ വേണ്ടി സണ്‍ഷൈഡ് അടര്‍ത്തിമാറ്റിയതോടെയാണ് ഓഫീസിനുള്ളിലേക്ക് വെള്ളം കയറിയത്. കൂടാതെ കെട്ടിടത്തിന് മുകളില്‍ നിന്നും പുറത്തേക്ക് വെള്ളം പോകാനുള്ള പൈപ്പുകള്‍ പൊട്ടിയതും വെള്ളം കയറാന്‍ മറ്റൊരു കാരണമായി. ഓഫീസിനുള്ളില്‍ മുഴുവന്‍ വെള്ളം വ്യാപിച്ചതോടെ ജീവനക്കാര്‍ കസേരയില്‍ കാല്‍പൊക്കിയാണ് ഇരിക്കുന്നത്.

ഓഫീസുകളിലെ നെറ്റ് വര്‍ക്ക് സംവിധാനം പാടെ നിലച്ചിരിക്കുകയാണ്. ചുമരുകളില്‍ കൂടി വെള്ളം ഒലിച്ചിറങ്ങുന്നത് വൈദ്യുതി മൂലമുണ്ടാകുന്ന അപകടത്തിന് കാരണമായിരിക്കുകയാണ്. മാത്രമല്ല ഫയലുകളും മറ്റും നശിക്കാനും സാധ്യതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. താലൂക്കിലെ മുഴുവന്‍ കൃഷി സംബന്ധമായ ഫയലുകളും നീക്കേണ്ട ഈ ഓഫീസ് വെള്ളത്തിനടിയിലായത് പ്രതിഷേധത്തിന് ഇടയാക്കി. തഹസില്‍ദാര്‍, പിഡ്ബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമൊന്നും ആയിട്ടില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *