ഭീതി പരത്തിയ നായയെ നാട്ടുകാർ തല്ലിക്കൊന്നു

കൊയിലാണ്ടി: നാട്ടുകാരിൽ ഭീതി പരത്തി ചൊവാഴ്ച രാവിലെ മുതൽ 15 ഓളം പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്നലെ രാവിലെ മുതൽ കൊല്ലം, അരയൻ കാവ്, കൂത്തം വള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് 15 ഓളം പേരെ തെരുവുനായ കടിച്ചുപറിച്ചത്.
ഇന്നലെ കാലത്ത് 7 മണി മുതൽ വൈകീട്ട് വരെ ഭീതിയിലായിരുന്നു നാട്ടുകാർ, നായയെ അടിച്ചു കൊല്ലാൻ ജനങ്ങൾ സജ്ജരായി നിന്നെങ്കിലും പിടികിട്ടിയില്ല. ചുവന്ന നിറത്തിലുള്ള നായ ഒടുവിൽ അരയൻകാവിലെത്തിയപ്പോൾ
നാട്ടുകാർ അടിച്ചു കൊല്ലുകയായിരുന്നു. അതിനിടയിൽ സ്കൂൾ വിട്ട് പോവുകയായിരുന്ന പ്ലസ്ടുടു വിദ്യാർത്ഥി മുക്കാടി പറമ്പിൽ റിയയെയും കടിച്ചിരുന്നു. ഇതിനു ശേഷമാണ് നായ നാട്ടുകാരുടെ വലയിൽ കുരുങ്ങിയത്.

