കൊയിലാണ്ടി നഗരസഭയില്‍ ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രഖ്യാപിച്ചു
കൊയിലാണ്ടി; നഗരസഭയില്‍ ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രഖ്യാപനവും പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് അവാര്‍ഡ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ആരോഗ്യവിഭാഗം ജീവനക്കാരെ ആദരിക്കലും നടന്നു.
നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
2015 മുതല്‍ തുടര്‍ച്ചയായി നഗരസഭയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ക്ക് ഭരണ സമിതിയോടൊപ്പം മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരായ എച്ച്. ഐ. അബ്ദുള്‍ മജീദ്, ജെ.എച്ച്. ഐ.മാരായ എം.കെ സുബൈര്‍, കെ. എം പ്രസാദ്, ടി.കെ. അശോകന്‍ എന്നിവരെയും ശുചീകരണ ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. സുന്ദരന്‍ മാസ്റ്റർ, വി.കെ. അജിത, എന്‍.കെ ഭാസ്‌കരന്‍. കൗൺസിലർമാരായ എം. സുരേന്ദ്രന്‍, അഡ്വ: കെ. വിജയന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ. വി. സുരേഷ്, നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, വി. പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.



