വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

വയനാട്: വയനാട് വൈത്തിരിയില്‍ ഇന്നലെ പൊഴുതന ആറാം മൈലില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. ആറാം മൈലില്‍ അച്ചൂര് വീട്ടില്‍ കുഞ്ഞാമിന(70 )യാണ് മരണപ്പെട്ടത്. കനത്ത മഴയില്‍ വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണ് കുഞ്ഞാമിനയും മരുമകള്‍ ഫാത്തിമ(35)യും മണ്ണിനടിയില്‍ പെടുകയായിരുന്നു.
നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത ആശുപത്രിയെലെത്തിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് കുഞ്ഞാമിന മരണപ്പെട്ടത്. മേപ്പടിയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

