എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. ബറ്റാലിയന് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിക്തയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്നിക്ത ഗവാസ്കറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സ്നിക്തയുടെ പരാതിയെത്തുടര്‍ന്ന് ഗവാ്കറിനെതിരെ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

അതേസമയം എഡിജിപിയുടെ മകള്‍ക്കെതിരെ ഡ്രൈവര്‍ നല്കിയ പരാതിയില്‍ ഇതുവരെ കേസെടുക്കാന്‍ മ്യൂസിയം പൊലീസ് തയ്യാറായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അസോസിയേഷന് നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ തന്നെ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്കര്‍ പരാതി നല്കിയകയത്. കഴുത്തിന് പരുക്കേറ്റ ഗവാസ്കര്‍ പേരൂര്‍ക്കട ജില്ലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ പതിവു നടത്തത്തിനിറങ്ങിയ എഡിജിപിയുടെ ഭാര്യയേും മകളേയും ഇതിനായി കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. തിരികെ വരുന്നവഴിയില്‍ സ്നിക്ത വാഹനത്തിലിരുന്ന് തുടര്‍ച്ചയായി ചീത്ത വിളിച്ചു. ഇത് ചോദ്യം ചെയ്ത് ഗവാസ്കര്‍ വഴിയരുകില്‍ വാഹനം നിര്‍ത്തുകയായിരുന്നു. ഈ സമയം കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ സ്നിക്ത മര്ദ്ദിക്കുകയായിരന്നുവെന്ന് ഗവാസ്കര്‍ പറയുന്നു. കഴുത്തിന് പിന്‍ഭാഗത്തും ചുമലിലുമായി നാലുപ്രാവശ്യം മൊബൈള്‍ ഫോണ്‍ ഉപയോഗിച്ച് ശക്തമായി ഇടിക്കുകയായിരുന്നു.
ഇതിനുമുന്‍പും എഡിജിപിയുടെ ഭാര്യയും മകളും തന്നെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് എഡിജിപിയോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ആ വൈരാഗ്യവും ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമാകാമെന്നും ഗവാസ്കര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് എഡിജിപി സുദേഷ്കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
