KOYILANDY DIARY

The Perfect News Portal

നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടാന്‍ രക്തം ദാനം ചെയ്യൂ

അപകടങ്ങളില്‍ പെടുന്ന നമ്മളുടെ സഹജീവികള്‍ക്ക് നമ്മള്‍ക്ക് നല്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സഹായങ്ങളില്‍ ഒന്നാണ് രക്തദാനം. പലപ്പോഴും പലരുടെ ജീവന്‍ തന്നെ നിലനിര്‍ത്താന്‍ രക്തദാനത്തിലൂടെ നമ്മള്‍ക്ക് സാധിക്കുന്നു.

രക്തദാനത്തെ ഒരു മഹാദാനമായിട്ടാണ് നമ്മള്‍ മലയാളികൾ കണക്കാക്കുന്നത്. ജീവന്‍ രക്ഷിക്കാന്‍ സഹായകരമാകുന്ന എന്നതിനെക്കാള്‍ രക്തദാനം കൊണ്ട് നിരവധിയായ ആരോഗ്യ ഗുണങ്ങളും ഉണ്ട്.

അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, പൊള്ളല്‍, പ്രസവസംബന്ധമായ രക്തസ്രാവം, അര്‍ബുദങ്ങള്‍ തുടങ്ങി നിരവധി സന്ദര്‍ഭങ്ങളില്‍ ചികിത്സയുടെ ഭാഗമായി രക്തം ആവശ്യമായി വരുന്നു. അടിക്കടി രക്തം ആവശ്യമായി വരുന്ന ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രക്തസംബന്ധിയായ രോഗങ്ങള്‍ക്കും അവയവങ്ങള്‍ മാറ്റിവെയ്ക്കുന്ന അവസരങ്ങളിലും രക്തം ആവശ്യമാണ്. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയേക്കാള്‍ എത്രയോ കുറവാണ്.

Advertisements

നമ്മുടെ ജനസംഖ്യയുടെ ഒരു ശതമാനമെങ്കിലും രക്തദാനത്തിന് മുതിരുകയാണെങ്കില്‍ ഈ ആവശ്യം നിറവേറ്റപ്പെടാവുന്നതേയുള്ളൂ. അര്‍പ്പണബോധമുള്ള ചുരുക്കം ചില ദാതാക്കളാലാണ് രക്തദാനം എന്ന മഹത് സംരംഭം നിലനിന്നുപോകുന്നത്. ഒരു നിശ്ചിത സമയത്തെക്കുമാത്രമേ രക്തം സൂക്ഷിക്കാനാകു എന്നത് കൊണ്ടാണ് അടിക്കടി രക്തദാനം ആവശ്യമായി വരുന്നത്.

ആരോഗ്യവാനായ ഒരു പുരുഷന് കൃത്യമായി മൂന്നുമാസത്തില്‍ ഒരിക്കലും സ്ത്രീകള്‍ക്ക് നാലുമാസത്തില്‍ ഒരിക്കലും രക്തദാനം നടത്താം. ഒരു വര്‍ഷത്തെയോ ആറുമാസത്തെയോ ഇടവേളയിട്ടും രക്തം നല്‍കാവുന്നതാണ്. അതുമല്ലെങ്കില്‍ ചില പ്രത്യേകരീതികളില്‍, ഉദാഹരണത്തിന് പ്ലാസ്മാ അല്ലെങ്കില്‍ പ്ലേറ്റ്ലേറ്റ് മാത്രമായിട്ടും ദാനം ചെയ്യാം.

രക്തദാനം ആരോഗ്യത്തിന് 

രക്തദാനം രണ്ടു വിധം

സന്നദ്ധ രക്തദാനം (VOLUNTARY BLOOD DONATION)

റീപ്ളേസ്മെന്റ് രക്തദാനം

1.സന്നദ്ധ രക്തദാനം

ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്ലഡ്‌ ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധ രക്തദാനം. സന്നദ്ധ രക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം. നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ കേരളത്തില്‍ കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്. ആകെയുള്ള രക്തദാനത്തിന്റെ 27% മാത്രമേ സന്നദ്ധ രക്തദാനത്തിലൂടെ നടക്കുന്നുള്ളൂ. അതു 60% എങ്കിലും ആക്കണം.

2. റീപ്ളേസ്മെന്റ് ബ്ലഡ് ഡൊണേഷന്‍

അത്യാവശ്യ ഘട്ടത്തില്‍ രക്തം ആവശ്യം വരുമ്ബോള്‍ കൊടുക്കുന്ന സംവിധാനമാണ് റിപ്ളേസ്മെന്റ് ബ്ലഡ്‌ ഡൊണേഷന്‍. നമ്മള്‍ കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്‍പ്പെട്ടതാണെങ്കിലും നമ്മള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബല്‍്ബാങ്കില്‍നിന്നു ലഭിക്കുന്ന സംവിധാനമാണിത്.

മൂന്നാമതൊരു രക്തദാനരീതി കൂടിയുണ്ട്. ഓട്ടലോഗസ് രക്തദാനം (AUTOLOGUS BLOOD DONATION). നമുക്ക് നമ്മുടെ തന്നെ രക്തം മുന്‍കൂട്ടി രക്തബാങ്കില്‍ ശേഖരിച്ചുവയ്ക്കുന്ന രീതിയാണിത്. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയയ്ക്കോ ഒക്കെ ഇങ്ങനെ ചെയ്യാവുന്നതാണ്. ഏറ്റവും സുരക്ഷിതമായ രക്തദാനമാര്‍ഗ്ഗവും ഇത് തന്നെ. ചില പ്രായോഗിക സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ഓട്ടലോഗസ് രക്തദാനം അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല നമ്മുടെയിടയില്‍.

രക്തദാനം ആരോഗ്യത്തിന് 

രക്തദാനത്തിന്റെ ഗുണങ്ങള്‍

1. കലോറി കുറയ്ക്കുന്നു: ഒരു കുപ്പി രക്തം ദാനം ചെയുമ്ബോള്‍ നിങ്ങള്‍ 650 കിലോ കലോറി ആണ് കത്തിച്ചു കളയുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ഇതിലും നല്ല വഴി മറ്റെന്തുണ്ട്? ഓരോ മൂന്നു മാസം കൂടുമ്ബോഴും രക്തം ദാനം ചെയ്യുന്നത് ഏറെ സുരക്ഷിതമാണ്.

2. അര്‍ബുദം തടയുന്നു: രക്തം ദാനം ചെയ്യുമ്ബോള്‍ നിങ്ങളുടെ രക്തത്തിലെ ഇരുമ്ബിന്റെ അംശം കുറയുന്നു. അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം അത് ശരീരത്തിനു ആരോഗ്യകരമാണ്. രക്തത്തിലെ ഇരുമ്ബിന്റെ ഉയര്‍ന്ന അളവ് അര്‍ബുദ കോശങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

3. ഹൃദയാരോഗ്യമേകുന്നു: ശരീരത്തിലെ ഇരുമ്ബിന്റെ അംശം അധികമാകാത്തത് (പുരുഷന്മാരില്‍ പ്രത്യേകിച്ച്‌) ഹൃദയാരോഗ്യമേകുന്നു. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇരുമ്ബ് ആവശ്യമാണ്. എന്നാല്‍ ഇരുമ്ബിന്റെ അംശം അധികമായാല്‍ അത് ഓക്സീകരണ നാശത്തിനു കാരണമാകും ഇത് പ്രായമായകല്‍ നേരത്തെ ആക്കുന്നതോടൊപ്പം ഹൃദ്രോഗം, പക്ഷഘാതം ഇവയ്ക്കും കാരണമാകുന്നു.

4. ഹീമോക്രോമാടോസിസ് തടയുന്നു: ശരീരം ഇരുമ്ബ് അധികമായി ആഗിരണം ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോക്രോമാടോസിസ്. പാരമ്ബര്യമോ മദ്യപാന ശീലമോ വിളര്‍ച്ചയോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. പതിവായ രക്തദാനം ശരീരത്തില്‍ ഇരുമ്ബ് അധികമാകാതെ സഹായിക്കുന്നു.

5. രക്ത ദാനം സൗജന്യമായ രക്തപരിശോധന: ജീവിതത്തില്‍ എന്തും സൗജന്യമായി ലഭിക്കും എന്നറിഞ്ഞാല്‍ അതിന്റെ പുറകെ പോകുക എന്നത് നമ്മുടെ സ്വഭാവമാണ്. രക്തം ദാനം ചെയ്യും മുന്‍പ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തും. സൗജന്യമായി രക്ത പരിശോധന നടത്താന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ് ഇത് എന്നോര്‍ക്കുക.

രക്തദാനം ആരോഗ്യത്തിന് 

രക്തദാനം പാടില്ലാത്തത് ആര്‍ക്കൊക്കെ?

  1. സുരക്ഷിതമായ രക്തദാനത്തിനു ഏറ്റവും പ്രധാനം ദാതാക്കളെ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുക എന്നതാണ്. രക്തദാനം ധാതാവിന്റെ ആരോഗ്യത്തെ ബാധിക്കുകയോ സ്വീകര്‍ത്താവിനു രക്തതില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ പിടിപെടാനോ ഇടയാക്കരുത്.
  2. മലമ്ബനി പിടിപ്പെട്ടിട്ടുള്ള ആള്‍ അസുഖം ഭേദമായി കഴിഞ്ഞും മൂന്നു വര്‍ഷത്തേക്ക് രക്തദാനതിനു അയോഗ്യനാണ്. ഈ രോഗം പടര്‍ന്നുപ്പിടിച്ചിട്ടുള്ള ഇടങ്ങളില്‍ (ലിറലാശര) പോകേണ്ടി വന്നിട്ടുള്ള ആള്‍ ആറുമാസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ല.
  3. മഞ്ഞപ്പിത്തം പിടിപ്പെട്ടു ഒരു വര്‍ഷത്തേക്ക് രക്തദാനം പാടില്ല. അതുപോലെ തന്നെ മഞ്ഞപ്പിതബാധയുള്ള രോഗികളെ പരിചരിക്കുന്ന ആളും ഒരു വര്‍ഷത്തേക്ക് രക്തദാനം നടത്തുന്നതില്‍ നിന്ന് പിന്തിരിയേണ്ടതാണ്.
  4. ചില മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവരെ അസുഖത്തിന്റെ സ്വഭാവം, കഴിക്കുന്ന മരുന്ന്, എന്നിവയുടെ അടിസ്ഥാനത്തില്‍ രക്തദാനത്തില്‍ നിന്ന് താല്‍ക്കാലികമായി ഒഴിച്ച്‌ നിറുത്തിയിരിക്കുന്നു.
  5. രക്തസമ്മര്‍ദ്ദം 180/100 mmHgക്ക് താഴെ ആയിരിക്കേണ്ടതാണ്. രക്തമര്‍ദ്ദം ഈ അളവില്‍നിന്നും കൂടുതലുള്ള വ്യക്തിയെ രക്തദാനത്തില്‍ നിന്ന് താല്‍കാലികമായി ഒഴിച്ച്‌ നിര്‍ത്തുന്നു. കാരണം, രക്തദാനസമയത്ത് രക്തമര്‍ദ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വ്യക്തിയെ പ്രതികൂലമായി ബാധിക്കാം.
  6. പ്രമേഹ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
  7. ചികിത്സയില്‍ കഴിയുന്ന ഹൃദ്രോഗികള്‍ ,ക്ഷയരോഗ ലക്ഷണം പ്രകടമായിട്ടുള്ളവര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, നിയന്ത്രണാതീതമായി ആസ്മ പിടിപ്പെട്ടിട്ടുള്ളവര്‍ ഇവര്‍ രക്തം നല്‍കാന്‍ പാടില്ല.
  8. ഗുഹ്യരോഗമുള്ളവര്‍ രോഗബാധ ചികിത്സിച്ചു മാറ്റി ഒരു വര്‍ഷക്കാലത്തേക്ക് രക്തദാനം നടത്താന്‍ പാടുള്ളതല്ല.
  9. ദന്തരോഗചികിത്സയ്ക്ക് വിധേയരാകുന്നവര്‍ പ്രസ്തുത ചികിത്സ നടത്തിയ ശേഷം മാത്രമേ രക്തദാനം നടത്താവൂ.
  10. ഏതെങ്കിലും രോഗലക്ഷണമുള്ളവര്‍ അസുഖം ഭേധമായിട്ടും, പ്രധാനപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും രക്തം സ്വീകരിച്ചിട്ടുള്ളവരും ആറു മാസത്തിനുശേഷവും മാത്രമേ രക്തദാനം നടത്താവൂ.
  11. സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം നടത്താന്‍ പാടില്ല.
  12. ചെറിയ മുറിവുകളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും അത് നിശ്ചിത സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന വ്യക്തികളും രക്തദാനം ചെയ്യാന്‍ പാടില്ല.
  13. ആരോഗ്യമില്ലാത്തവരും ശരീരത്തില്‍ രക്തക്കുറവ് അനുഭവിക്കുന്നവരും രക്തം ദാനം ചെയ്യ്താല്‍ അവര്‍ക്ക് അത് ദോഷകരമായി മാത്രമെ ബാധിക്കുകയൊള്ളു. ആയതിനാല്‍ രക്തദാനത്തിനായി പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യം കൂടി പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *