KOYILANDY DIARY

The Perfect News Portal

ഓണ്‍ലൈന്‍ പെണ്‍വാണിഭം:റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്ന് ഐജി എസ് ശ്രീജിത്ത്

തിരുവനന്തപുരം: കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ റാക്കറ്റില്‍ ഇനിയും അധികം പേര്‍ പിടിയിലാകാനുണ്ടെന്നും റെയ്ഡുകളും അറസ്റ്റും അവസാനിക്കുന്നില്ലെന്നും ഐജി എസ് ശ്രീജിത്ത്. 15 പേരെയാണ് ആകെ പിടികൂടിയത്. ഫേസ്ബുക്കില്‍ കൊച്ചുസുന്ദരികള്‍ എന്ന പേജ് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറ സ്വദേശി ഉമ്മറാ(28)ണ് പിടിയിലായ പ്രധാനി .ഇന്നലെ റെയ്ഡിനിടെ പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടും. ഇവര്‍ രശ്മി നായരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കൊച്ചിയിലെ രണ്ടു സ്ത്രീകളാണ്. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൂടാതെയുള്ളവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. രശ്മി നായരുടെ ആറുവയസുള്ള മകനാണ് ഒരാള്‍. മറ്റു രണ്ടുപേര്‍ ബംഗളുരു സ്വദേശിനികളായ പെണ്‍കുട്ടികളാണ്.തിരിവനന്തപുരത്തു വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു ശ്രീജിത്ത്.