ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു വിജയികളായവരെയും, എം.ബി.ബി.എസ്.പരീക്ഷയിൽ വിജയം നേടിയ ഡോ.ധനുശ്രീ വിനോദ് കുമാറിനെയും അനുമോദിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു പി.പി.സുധീർ അദ്ധ്യക്ഷനായിരുന്നു
മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് കരസ്ഥമാക്കിയ നഗരസഭയുടെ ചെയർമാനെ ചടങ്ങിൽ ആദരിച്ചു. വാർഡ് കൗൺസിലർ ഷീബാ സതീശൻ, എ.വി.അഭിലാഷ്, പുതിയയപറമ്പത്ത് ബാലൻ, കെ.പി.എസ്.ജില്ലാ പ്രസിഡണ്ട് കെ.എം.മാധവൻ, ഡോ..കെ.ഗോപിനാഥ്, കെ.അരുൺകുമാർ, കെ.പി.എസ്.ജില്ലാ സെക്രട്ടറി വി.എം.ചന്തു ക്കുട്ടി, പ്രമോദ് കണ്ണഞ്ചേരി, കെ.കെ.കാർത്ത്യായനി, വിനോദ് കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.

