കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം> കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുകയാണെന്നും ഇന്നു മുതല്‍ 11 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ തീരത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയീണ്ട്. സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറു ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
