മുക്കത്ത് മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി

മുക്കം: മുക്കത്ത് മയക്കുമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടി. മാനസിക രോഗികള്‍ക്ക് നല്കുന്ന 270 നെട്രോസെന് ഗുളികകളുമായി മൈക്കാവ് കൊല്ലക്കോട് അജിത്ത് (25) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുക്കംകടവ് പാലത്തിന്റെ അപ്രോച്ച് റോഡില്‍ വെച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത്.
മുക്കംഎസ്.ഐ കെ.പി അഭിലാഷ്, എ.എസ്.ഐ ജയമോദ്, സലീം, ശ്രീജേഷ്, ഷഫീഖ് നീലിയാനിക്കല്‍, താമരശേരി ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ രതീഷ്, രാജീവ് ബാബു, ഷിബില്‍ ജോസഫ്, ജിതിന് ലാല്‍, ആരോഹ്, അരുണ്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

