KOYILANDY DIARY.COM

The Perfect News Portal

ഇ കെ നായനാര്‍ അക്കാദമിയിലേക്ക്‌ പുസ്‌തകങ്ങളും ഫോട്ടോകളും നല്‍കാം

കണ്ണൂര്‍: ഇ കെ നായനാര്‍ അക്കാദമിയുടെ ഭാഗമായുള്ള മ്യൂസിയത്തിലേക്കും ലൈബ്രറിയിലേക്കും നായനാരുടെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, രേഖകള്‍, സംഭവ വിവരണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ തുടങ്ങിയ കൈവശമുള്ളവര്‍ അവ സംഭാവനയായി നല്‍കണമെന്ന്‌ അക്കാദമി മാനേജിങ് ട്രസ്‌റ്റി കോടിയേരി ബാലകൃഷ്‌ണന്‍ അഭ്യര്‍ത്ഥിച്ചു.

സഖാവ്‌ നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ വളര്‍ച്ചയും വികാസവും, അതിലൂടെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റേയും നവകേരളത്തിന്റേയും വികാസ പരിണാമങ്ങളുമാണ്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്നത്‌. അതോടൊപ്പം ജനങ്ങള്‍ക്കാകെ പ്രയോജനപ്രദമാകുന്ന ലൈബ്രറിയും ഒരുക്കുന്നുണ്ട്‌. സ:നായനാരുടെ ജീവിതവും രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍, രേഖകള്‍, സംഭവ വിവരണങ്ങള്‍, ഡയറിക്കുറിപ്പുകള്‍ അങ്ങനെ എന്തും ഈ സംരംഭത്തിന്‌ ആവശ്യമാണ്‌.

ലൈബ്രറിയിലേക്ക്‌ പുസ്‌തകങ്ങള്‍ നല്‍കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ അതും നല്‍കാവുന്നതാണ്‌. ഇത്തരം വസ്‌തുക്കള്‍ ജൂണ്‍ 15 മുതല്‍ കണ്ണൂര്‍ പയ്യാമ്ബലത്തുള്ള നായനാര്‍ അക്കാദമിയില്‍ സ്വീകരിച്ചു തുടങ്ങും. അക്കാദമിയുടെ വിലാസം ചുവടെ .
ഇ.കെ.നായനാര്‍ അക്കാദമി, ബേബി ബീച്ച്‌ ബര്‍ണ്ണശ്ശേരിക്ക്‌ സമീപം ,ബര്‍ണ്ണശ്ശേരി പി.ഒ ,കണ്ണൂര്‍ 670 013

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *